ഏകീകൃതസോഫ്‌റ്റുവെയര്‍:ദിനേശിനു ടെണ്ടര്‍ നല്‍കുന്നതിനു സ്റ്റേ Moonamvazhi March 31 2026,2:29 pm പ്രാഥമികവായ്‌പാസഹകരണസംഘങ്ങളില്‍ ഏകീകൃതസോഫ്‌റ്റുവെയര്‍ നടപ്പാക്കാനുള്ള ടെണ്ടര്‍ അന്തിമമാക്കുന്നതു മെയ് 19വരെ ഹൈക്കോടതി തടഞ്ഞു. ദിനേശ് ഐടി സര്‍വീസസിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനു കരാര്‍ നല്‍കുന്നതിനെതിരെ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഓപ്പറേറ്റീവിന്റെ (മിറ്റ്‌കോ) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണു സ്‌റ്റേ. ജസ്‌റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്. ടെണ്ടറിന്റെ ആര്‍എഫ്‌പിയില്‍ (റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍) പ്രാഥമികപ്രോജക്ട് എന്നനിലയില്‍ 280 സംഘങ്ങളെ ഉദ്ദേശിച്ചാണോ സംസ്ഥാനത്തെ 1612 സംഘങ്ങളെയും ഉദ്ദേശിച്ചാണോ എന്ന പ്രശ്‌നമുണ്ട്. ദിനേശ് 58.88 കോടിയുടെ ടെണ്ടര്‍ നല്‍കിയത് 280സംഘത്തെ ഉദ്ദേശിച്ചാണ്. മിറ്റ്‌കോ 273.42 കോടിയുടെ ടെണ്ടര്‍ നല്‍കിയത് 1612 സംഘത്തെ ഉദ്ദേശിച്ചാണ്. വിജ്ഞാപനത്തില്‍ 1612 സംഘങ്ങള്‍ക്കാണു ടെണ്ടര്‍ ക്ഷണിച്ചതെന്നാണു മനസ്സിലാകുന്നതെന്നും, എത്ര സംഘങ്ങള്‍ക്കായിട്ടാണെന്നു വ്യക്തമായി പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിശദപരിശോധന ആവശ്യമാണ്. സര്‍ക്കാരിനോടുംമറ്റും മറുപടി സത്യവാങ്‌മൂലം നല്‍കാനും നിര്‍ദേശിച്ചു. Premium WordPress Themes DownloadDownload Nulled WordPress ThemesDownload WordPress Themes FreeDownload Nulled WordPress Themeslynda course free downloaddownload huawei firmwareFree Download WordPress Themeslynda course free download