ആര്‍ബിട്രേറ്ററെ `കാണാനില്ല’; ഇഫ്‌കോ തര്‍ക്കത്തില്‍ പുതിയ ആര്‍ബിട്രേറ്റര്‍

Moonamvazhi

ആര്‍ബിട്രേറ്ററുടെതായി നല്‍കിയിട്ടുളള മേല്‍വിലാസത്തില്‍ അദ്ദേഹത്തെ ട്രേസ്‌ ചെയ്യാനാവുന്നില്ലെന്ന്‌ (untraceable) റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രമുഖസഹകരണസംരംഭമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ്‌ ഫെര്‍ടിലൈസര്‍ കോഓപ്പറേറ്റീവ്‌ ലിമിറ്റഡ്‌ ഉള്‍പ്പെട്ട ആര്‍ബിട്രേഷന്‍ തര്‍ക്കത്തില്‍ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ പുതിയ ആര്‍ബിട്രേറ്ററെ നിയമിച്ചു.ഇഫ്‌കോയും ചിന്താമണി താലൂക്ക്‌ കാര്‍ഷികോല്‍പന്ന സഹകരണവിപണനസംഘവും തമ്മില്‍ മള്‍ടിസ്റ്റേറ്റ്‌ സഹകരണസംഘം നിയമത്തിലെ 84-ാം വകുപ്പുപ്രകാരമുള്ള ആര്‍ബിട്രേഷന്‍ തര്‍ക്കത്തിലാണിത്‌. രണ്ടുവര്‍ഷത്തോളംമുമ്പ്‌ 2024 ജൂണ്‍ പതിനെട്ടിനു ഈ തര്‍ക്കം ആര്‍ബിട്രേറ്ററായ ഡോ. റ്റി. ഫിലിപ്പ്‌ താന്‍ഗ്ലിയെന്‍മാങ്ങിനു വിട്ടുകൊണ്ടു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഉത്തരവായിരുന്നു.
എന്നാല്‍ ദീര്‍ഘകാലമായി ആര്‍ബിട്രേഷന്‍ നടപടികള്‍ സ്‌തംഭിച്ചിരിക്കയാണെന്നും നല്‍കിയിട്ടുള്ള മേല്‍വിലാസത്തില്‍ അന്വേഷിച്ചിട്ട്‌ അവിടെ അദ്ദേഹം ഉള്ളതായി (untraceable) കാണുന്നി്‌ല്ലെന്നാണു റിപ്പോര്‍ട്ടുചെയ്യപ്പെടുന്നതെന്നും 2026 മാര്‍ച്ച്‌ ഇരുപതിന്‌ ഇഫ്‌കോ അറിയിച്ചു. ഇതുമൂലം പലതവണ അപേക്ഷിച്ചിട്ടും നടപടിക്രമങ്ങളൊന്നും നടക്കുന്നില്ലെന്നും അതിലുണ്ട്‌.

അസം ഗുവാഹതിയിലെ ഉമാങ്‌ പാര്‍മര്‍ എന്നയാള്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന സാമ്പത്തികക്രമക്കേടുകളുമായി ബന്ധപ്പെട്ടും മള്‍ടിസ്റ്റേറ്റ്‌ സഹകരണസംഘം നിയമത്തിലെ 84(1)(സി) വകുപ്പുപ്രകാരം ഇഫ്‌കോ പരാതി നല്‍കിയിട്ടുണ്ട്‌.
ഈ സാഹചര്യത്തില്‍ രണ്ടുകേസിലുംകൂടി ഒറ്റആര്‍ബിട്രേറ്ററെ നിയോഗിക്കുന്നതായിരിക്കും നല്ലതെന്ന്‌ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ നിശ്ചയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. റ്റി ഫിലിപ്പ്‌ തന്‍ഗ്ലിയെന്‍മാങ്ങിനു പകരം സഹകരണനിയമമന്ത്രാലയത്തിലെ ഡെപ്യൂട്ടിസെക്രട്ടറിതലത്തിലുള്ള എഡിറ്റര്‍ അവിനാശ്‌ ശുക്ലയെ പുതിയ ആര്‍ബിട്രേറ്ററായി നിയമിച്ചു. അദ്ദേഹം നിശ്ചയിക്കുന്ന സ്ഥലത്തു യഥാസമയം ഹാജരായി വാദങ്ങള്‍ സമര്‍പ്പിക്കണമെന്ന്‌ ഇരുകക്ഷികളോടും രജിസ്‌ട്രാര്‍ നിര്‍ദേശിച്ചു. ഒരുകൊല്ലത്തേക്കാണു പുതിയ ആര്‍ബിട്രേറ്ററെ നിയമിച്ചിട്ടുള്ളത്‌.


1995 ബാച്ചിലെ ഡാനിക്‌സ്‌ സര്‍വീസ്‌ ഓഫീസറായ റ്റി ഫിലിപ്പ് തങ്ക്ളിയെൻ മാങ് ഐഎഎസിലേക്കു സ്ഥാനക്കയറ്റത്തിനായി കേന്ദ്രഅഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കുകയും സ്ഥാനക്കയറ്റം നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിടുകയും ചെയ്‌തിരുന്നു. പക്ഷേ, 2024 ഫെബ്രുവരി 27നാണ്‌ സ്ഥാനക്കയറ്റം നല്‍കിയുള്ള സര്‍ക്കാര്‍ഉത്തരവു വന്നത്‌. രണ്ടുദിവസംകഴിഞ്ഞ്‌ ഫെബ്രുവരി 29നു വിരമിക്കയും ചെയ്‌തു. ഡല്‍ഹിയില്‍ ദേശീയതലസ്ഥാനമേഖലയുടെ സഹകരണസംഘം സ്‌പെഷ്യല്‍ രജിസ്‌ട്രാറായിരിക്കെയാണു വിരമിച്ചത്‌.

Moonamvazhi

Authorize Writer

Moonamvazhi has 1160 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!