റിസര്‍വ്‌ ബാങ്കിന്റെ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ഫൈനാന്‍ഷ്യല്‍ ടെക്‌നോളജി ഡിപ്ലോമ

Moonamvazhi
റിസര്‍വ്‌ ബാങ്ക്‌ സ്ഥാപനമായ ബാങ്കിങ്‌ സാങ്കേതികവിദ്യാവികസനഗവേഷണഇന്‍സ്റ്റിറ്റിയൂട്ട്‌ (ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഡവലപ്‌മെന്റ്‌ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍ ബാങ്കിങ്‌ ടെക്‌നോളജി) ഫൈനാന്‍ഷ്യല്‍ ടെക്‌നോളജിയില്‍ ബിരുദാനന്തരഡിപ്ലോമയ്‌ക്ക്‌ (പിജിഡിഎഫ്‌റ്റി) അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷകോഴ്‌സാണിത്‌. ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അറുപതുശതമാനം മാര്‍ക്കുണ്ടായിരിക്കണം. ഫലംകാക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഗേറ്റ്‌, കാറ്റ്‌, ജിമാറ്റ്‌, ജിആര്‍ഇ, സിമാറ്റ്‌, ക്‌സാറ്റ്‌, മാറ്റ്‌, സിയുഇറ്റി, എറ്റിഎംഎ എന്നിവയിലൊന്നില്‍ സാധുവായ സ്‌കോര്‍ ഉണ്ടായിരിക്കണം. ഇവയിലൊന്നിലും ചേര്‍ന്നിട്ടില്ലാത്തവര്‍ക്ക്‌ ഐഡിആര്‍ബിറ്റിയുടെ പ്രവേശനപരീക്ഷക്കു (ഐഇഇ) ചേരാവുന്നതാണ്‌. ഏറ്റവും മികവുള്ള പത്തുപേര്‍ക്ക്‌ 50% സ്‌കോളര്‍ഷിപ്പ്‌ കിട്ടും.
ഏറ്റവും മികച്ച വിദ്യാര്‍ഥിക്ക്‌ എ.എസ്‌. രാമശാസ്‌ത്രി സ്വര്‍ണമെഡല്‍ കിട്ടും. ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ എഴുത്തുപരീക്ഷക്കു വിളിക്കും. ഹൈദരാബാദിലെ ഐഡിആര്‍ബിറ്റി ആസ്ഥാനത്തായിരിക്കും എഴുത്തുപരീക്ഷ. 200രൂപയാണ്‌ അപേക്ഷാഫീസ്‌. അഞ്ചുലക്ഷം രൂപയാണു പ്രോഗ്രാം ഫീസ്‌. ഇതു മൂന്നുതവണയായാണ്‌ അടക്കേണ്ടത്‌. പുറമെനിന്നുള്ള വിദ്യാര്‍ഥികള്‍ക്കു താമസസൗകര്യം കിട്ടും. ജൂണ്‍ 25നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://www.idrbt.ac.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 1148 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!