കേരള ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ സൗജന്യഓറിയന്റേഷന്‍
നെയ്യാര്‍ ഡാമിലെ എംബിഎ കോളേജായ കേരള ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്‌മ) മെയ് ഒമ്പതിനു വൈകിട്ട് ഏഴുമുതല്‍ സൗജന്യ ഓണ്‍ലൈന്‍ കെ-മാറ്റ് ഓറിയന്റേഷന്‍ നടത്തും. പ്രവേശനപരീക്ഷാകമ്മീഷണര്‍ നടത്തുന്നു കെ-മാറ്റ് പരീക്ഷക്കു തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. പരീക്ഷാഘടന, പ്രധാനമേഖലകള്‍, സമീപനരീതി എന്നിവയെക്കുറിച്ചു മനസ്സിലാക്കാനാവും. രജിസ്റ്റര്‍ ചെയ്യാന്‍ 8547618290, 9447002106 എന്നീ നമ്പരുകളില്‍ വിളിക്കാം.

കിക്‌മയില്‍ 2026-28 എംബിഎ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്. കേരളസര്‍വകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരമുണ്ട്. ലോജിസ്‌റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. 50ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത. അവസാനവര്ഷബിരുദവിദ്യാര്ഥികള്

