ജാംനഗര്‍ ജില്ലാസഹകരണബാങ്കില്‍ 104 ഒഴിവുകള്‍
ഗുജറാത്തിലെ ജാംനഗര്‍ ജില്ലാസഹകരണബാങ്കില്‍ 104 ഒഴിവുകളിലേക്ക് ക്ഷണിച്ചു. ബാങ്കിനു 40 ശാഖയുണ്ട്. അസിസ്റ്റന്റ് ഓഫീസര്‍ ഐറ്റി, അസിസ്റ്റന്റ് ഓഫീസര്‍ കംപ്ലയന്‍സ്, അസിസ്റ്റന്റ് ഓഫീസര്‍ ട്രഷറി, അസിസ്റ്റന്റ് ഓഫീസര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ക്ലര്‍ക്ക്, പ്യൂണ്‍ തസ്‌തികകളിലാണ് ഒഴിവുകള്‍. ഏപ്രില്‍ 11 ആണ് അപേക്ഷിക്കാനുള്ള അവസാനതിയതി. ക്ലര്‍ക്കുമാരുടെ അമ്പത്തൊമ്പതും പ്യൂണ്‍മാരുടെ നാല്‍പത്തൊന്നും അസിസ്റ്റന്റ് ഓഫീസര്‍മാരുടെ ഓരോന്നും വീതം ഒഴിവാണുള്ളത്. അസിസ്‌റ്റന്റ് ഓഫീസര്‍ തസ്‌തികകളുടെ പ്രായപരിധി 25-30. ക്ലര്‍ക്ക്,പ്യൂണ്‍ തസ്‌തികകളുടേത് 18-30.
ഐറ്റിയില്‍ ബിരുദമുള്ളവര്‍ക്ക് അസിസ്റ്റന്റ് ഓഫീസര്‍ ഐറ്റി തസ്‌തികയിലേക്ക് അപേക്ഷിക്കാം. ഏഴുകൊല്ലം പരിചയം വേണം. അതില്‍ അഞ്ചുകൊല്ലം ബാങ്കിങ്/ഐറ്റി വ്യവസായത്തിലായിരിക്കണം.

കോമേഴ്‌സ്, ഫിനാന്‍സ്, നിയമം എന്നിവയില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ അല്ലെങ്കില്‍ എംബിഎ(ഫിനാന്‍സ്) യോ ഉള്ളവര്‍ക്ക് അസിസ്‌റ്റന്റ് ഓഫീസര്‍ കംപ്ലയന്‍സ് തസ്‌തികയിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ടമേഖലയില്‍ പ്രവൃത്തിപരിചയം പരിഗണിക്കും.
ബികോമോ ബിബിഎയോ ബിസിഎയോ ബിഎയോ (ധനശാസ്‌ത്രം), ബിഎസ്‌സിയോ (മാത്‌സ് അല്ലെങ്കില്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ്) ഉള്ളവര്‍ക്ക് അസിസ്‌റ്റന്റ് ഓഫീസര്‍ ട്രഷറി തസ്‌തികയിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയത്തിനു മതിയായ പരിഗണന നല്‍കും.
കോമേഴ്‌സിലോ സ്‌റ്റാറ്റിസ്‌റ്റിക്‌സിലോ ഗണിതശാസ്‌ത്രത്തിലോ ധനശാസ്‌ത്രത്തിലോ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്ക് അസിസ്‌റ്റന്റ് ഓഫീസര്‍ സ്റ്റാറ്റിസ്‌റ്റിക് തസ്‌തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയത്തിനു മതിയായ പരിഗണന നല്‍കും.ബിരുദമുള്ളവര്‍ക്ക് ക്ലര്‍ക്ക് തസ്‌തികയിലേക്ക് അപേക്ഷിക്കാം. ജോലികിട്ടി ആറുമാസത്തിനകം പിജിഡിസിഎ സര്‍ടിഫിക്കറ്റോ സിസിസി സര്‍ടിഫിക്കറ്റോ കൊടുക്കണം.
പത്താംക്ലാസ്സു പാസ്സായവര്‍ക്കു പ്യൂണ്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാം.
അസിസ്റ്റന്റ് ഓഫീസര്‍ തസ്‌തികകളുടെ കാര്യത്തില്‍ നല്ല യോഗ്യതയും പരിചയവും വൈദഗ്‌ധ്യവുമുള്ളവര്‍ക്ക് പ്രായപരിധിയിളവു പരിഗണിക്കും. 2026 മാര്‍ച്ച് ഒന്നാണു പ്രായപരിധിക്ക് അടിസ്ഥാനം. ബാങ്കുചട്ടംപ്രകാരമുള്ള സ്റ്റാഫ്‌ക്വാട്ട അനുവദിക്കും. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവുമുണ്ടാകും. ഓണ്‍ലൈനായേ അപേക്ഷിക്കാവൂ. www.jamnagardccb.bank.in/career/http://www.jamnagardccb.bank.in/career/ എന്നതാണ് അപേക്ഷിക്കാനുള്ള ലിങ്ക്. ഡിജിറ്റല്‍ ഫോം എല്ലാരേഖയും സഹിതംവേണം അപ് ലോഡ് ചെയ്യാന്‍. അഞ്ഞൂറുരൂപ ഫീസുണ്ട്. ഇതു തിരിച്ചുകിട്ടില്ല. ഇത് അടക്കേണ്ട അക്കൗണ്ട് നമ്പരും മറ്റുവിവരങ്ങളും www.jamnagardccb.bank.inhttp://www.jamnagardccb.bank.in എന്ന സൈറ്റില്‍ ലഭിക്കും.

