ഹരിതപദ്ധതീ ധനസഹായത്തിനായി നബാര്‍ഡും ബാങ്ക്‌ ഓഫ്‌ ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു

Moonamvazhi

ദേശീയ കാര്‍ഷികഗ്രാമവികസനബാങ്ക്‌ (നബാര്‍ഡ്‌) ബാങ്ക്‌ ഓഫ്‌ ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു. ഹരിതസുസ്ഥിരഅടിസ്ഥാനസൗകര്യവികസനപദ്ധതികള്‍ക്കുള്ള ധനസഹായം വേഗത്തിലാക്കാനാണിത്‌. കാലാവസ്ഥാപ്രതിരോധശേഷിയുള്ള കൃഷികള്‍ക്കു ധനസഹായം നല്‍കുന്നതില്‍ നബാര്‍ഡിനുള്ള വൈദഗ്‌ധ്യവും ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ശക്തമായ പദ്ധതിധനസഹായശേഷിയും സംയോജിപ്പിച്ച്‌ പുനരുപയോഗഊര്‍ജം, ഊര്‍ജത്തിന്റെ കാര്യക്ഷമമായ ഉപയോഗം, മാലിന്യനിര്‍മാര്‍ജനം പ്രകൃതിവിഭവമാനേജ്‌മെന്റ്‌ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളെ സഹായിക്കലാണു ലക്ഷ്യം. ധനസഹായംനല്‍കുന്നതില്‍ പരസ്‌പരപങ്കാളിത്തം, വിജ്‌ഞാനവിനിമയം, സാങ്കേതിസഹായം, ഫലപ്രദവും വികസിക്കുന്നതുമായ ഹരിതസംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കല്‍ എന്നിവയ്‌ക്കു ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്‌. ഒപ്പുവയ്‌ക്കല്‍ ചടങ്ങില്‍ നബാര്‍ഡ്‌ ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്ടര്‍ ഗോവര്‍ധന്‍ എസ്‌ റാവത്ത്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ സുബ്രത്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Moonamvazhi

Authorize Writer

Moonamvazhi has 1035 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!