വനിതാദിനം: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം വാക്കത്തോൺ സംഘടിപ്പിക്കും
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മാർച്ച് എട്ടിന് വാക്കത്തോൺ സംഘടിപ്പിക്കും.അഭിമാനത്തോടെ മുന്നേറൂ (Stride with Pride)എന്ന ആപ്തവാക്യവുമായി സംഘടിപ്പിക്കുന്ന വാക്കത്തോൺ കോഴിക്കോട് ബീച്ചിൽ രാവിലെ 6.30 ന് ആരംഭിക്കും. പരത്തീടുക സ്നേഹം, പരത്തരുത് വിദ്വേഷം (Spread Love Not Hate)എന്നതാണു വാക്കത്തോണിന്റെ സന്ദേശം.


