ഒറ്റത്തവണ തീര്‍പ്പാക്കല്‍ മാര്‍ച്ച് 31വരെ നീട്ടി
സഹകരണവകുപ്പിന്റെ നവകേരളീയം കുടിശ്ശിക നിവാരണം-ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31വരെ നീട്ടി. ഫെബ്രുവരി 28 വരെ എന്നാണുനിശ്ചയിച്ചിരുന്നത്. പ്രാഥമികസഹകരണസംഘങ്ങളിലും സഹകരണബാങ്കുകളിലും ആനുകൂല്യങ്ങളോടെ വായ്‌പക്കുടിശ്ശിക ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനുള്ള പദ്ധതി ജനുവരി ഒന്നിനാണു തുടങ്ങിയത്.


