സഹകരണശമ്പളപരിഷ്‌കരണം:3മാസത്തിനകം റിപ്പോര്‍ട്ട്‌

Moonamvazhi

സഹകരണജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിനു മൂന്നുമാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സഹകരണസംഘംരജിസ്‌ട്രാറെ ചുമതലപ്പെടുത്താന്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ വിളിച്ച സംഘടനാപ്രതിനിധികളുടെ യോഗത്തില്‍ ധാരണയായതായി കേരളകോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഫണ്ട്‌ സംസ്ഥാനസെക്രട്ടറി ഇ.ഡി. സാബു അറിയിച്ചു. നഷ്ടസംഘങ്ങളിലെ ക്ഷാമബത്തനിയന്ത്രണം പിന്‍വലിക്കും, ചട്ടം 185(10) 1:4 ഒഴിവാക്കി എല്ലാ വിഭാഗം സംഘങ്ങള്‍ക്കും 1:2 ആക്കും, അസിസ്റ്റന്റ്‌ സെക്രട്ടറി/ മാനേജര്‍ സ്ഥാനക്കയറ്റം 1:1, 1:2,1:3 എന്നിവ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമവശം പരിശോധിക്കും, ഈ തസ്‌തികയിലേക്കു നേരിട്ടുനിയമനം 25ശതമാനത്തില്‍ കൂടരുത്‌ എന്ന നില പുനസ്ഥാപിക്കാനാവുമോ എന്നു പരിശോധിക്കും, അറ്റന്റര്‍/പ്യൂണ്‍ തസ്‌തികയുടെ പേര്‌ ഓഫീസ്‌ അസിസ്റ്റന്റ്‌ എന്നാക്കും, ഇന്‍സന്റീവ്‌ കളക്ഷന്‍ ഏജന്റുമാരുടെ പേരില്‍ നിക്ഷേപമായി സ്വീകരിക്കുന്നത്‌ ഒഴിവാക്കും എന്നീ ധാരണകളും ഉണ്ടായതായി അദ്ദേഹം അറിയിച്ചു.

കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയന്റെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അംഗീകരിച്ചതായി സംസ്ഥാനപ്രസിഡന്റ്‌ പി.എം. വഹീദയും ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രനും അറിയിച്ചു. എല്ലാ ക്ലാസുകളിലെയും സബ്‌സ്റ്റാഫ്‌ ജീവനക്കാര്‍ക്ക്‌ 1:2 അനുപാതത്തില്‍ സ്ഥാനക്കയറ്റം നല്‍കും, ചട്ടം 185(2)(iv) ഭേദഗതി നിയമപരമായി പരിശോധിച്ച്‌ ഒഴിവാക്കും, പാര്‍ട്‌ ടൈംജീവനക്കാര്‍ക്കു സ്ഥാനക്കയറ്റതസ്‌തിക അംഗീകരിക്കും, സഹകരണആശുപത്രിസംഘങ്ങളിലെയും അര്‍ബന്‍ബാങ്കുകളിലെയും പ്രാഥമികകാര്‍ഷികഗ്രാമവികസനബാങ്കുകളിലെയും പ്രാഥമികകാര്‍ഷികവായ്‌പാസംഘങ്ങളിലെയും ശമ്പളം പരിഷ്‌കരിക്കാന്‍ കമ്മീഷനെ വയ്‌ക്കും, പ്യൂണ്‍ തസ്‌തികയുടെ പേര്‌ ഓഫീസ്‌ അസിസ്റ്റന്റ്‌ എന്നാക്കും എന്നീ കാര്യങ്ങളാണു ധാരണയായതെന്നും യൂണിയന്‍ ഉന്നയിച്ച മറ്റുകാര്യങ്ങള്‍ പരിഗണിക്കാന്‍ സഹകരണസെക്രട്ടറിയെയും രജിസ്‌ട്രാറെയും ചുമതലപ്പെടുത്തിയെന്നും കെ.സി.ഇ.യു അറിയിച്ചു. സര്‍ക്കാരിനും മന്ത്രിക്കും സംഘടന അഭിവാദ്യമര്‍പ്പിച്ചു.

 

 

Moonamvazhi

Authorize Writer

Moonamvazhi has 959 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!