മല്‍സ്യഫെഡില്‍ ഡെപ്യൂട്ടി മാനേജര്‍ ഒഴിവ്

moonamvazhi
കേരളസംസ്ഥാനസഹകരണ മല്‍സ്യവികസനഫെഡറേഷന്‍ (മല്‍സ്യഫെഡ്) സീഫുഡ് കിച്ചണുകളുടെ മേല്‍നോട്ടത്തിന് കരാറടിസ്ഥാനത്തില്‍ ഡെപ്യൂട്ടി മാനേജരെ നിയമിക്കും. ഒരൊഴിവാണുള്ളത്. അംഗീകൃതഹോട്ടല്‍മാനേജ്‌മെന്റ് ബിരുദമോ ഡിപ്ലോമയോ ജയിച്ച, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള, 35വയസ്സിനുമുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയവും ജനനത്തിയതിയും തെളിയിക്കുന്ന സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സെപ്റ്റംബര്‍ 20നു വൈകിട്ടു മൂന്നിനകം മല്‍സ്യഫെഡില്‍ കിട്ടണം. മാനേജിങ് ഡയറക്ടര്‍, മല്‍സ്യഫെഡ് കേന്ദ്രഓഫീസ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം 695009 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കവറിനുമുകളില്‍ തസ്തികയുടെ പേര് എഴുതണം. വെബ്‌സൈറ്റ് www.matsyafed.in