ഹരിയാണ സഹകരണഅപ്പെക്‌സ് ബാങ്കില്‍ റിസോഴ്‌സ്‌പേഴസണ്‍ ഒഴിവുകള്‍
ഹരിയാണ സംസ്ഥാനസഹകരണ അപ്പെക്‌സ് ബാങ്കില്‍ റിസോഴ്‌സ് പേഴ്‌ണ്‍മാരുടെ രണ്ടൊഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. ഒഴിവുകളുടെ എണ്ണം കൂടിയേക്കാം. ശമ്പളം 75000 രൂപ. വിശദവിവരങ്ങളും അപേക്ഷാമാതൃകയും www.harco.bank.inhttp://www.harco.bank.in ല്‍ കിട്ടും. നേരിട്ടോ തപാലിലോ അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി ഏഴിനകം അപേക്ഷിക്കണം. ചണ്ഡീഗഢ് ബാങ്ക് സ്‌ക്വയറില്‍ സെക്ടര്‍-17ബിയിലുള്ള ബാങ്ക് ആസ്ഥാനത്താണ് അപേക്ഷ നല്‍കേണ്ടത്. കവറിനുപുറത്തു റിസോഴ്‌സ്‌പേഴ്‌ണ്‍ തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്ന് എഴുതണം. 2026 ജനുവരി ഒന്നിനു കൊടുത്ത പരസ്യപ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ട. 2027 ഫെബ്രുവരി രണ്ടുവരെയാണു കരാര്‍കാലാവധി. ബിസിനസ് പേഴ്‌സണ്‍ 1 തസ്‌തികയില്‍ ഗ്രാമീണബാങ്കിങ് സേവനങ്ങള്‍ ആവിഷ്‌കരിച്ചു പരിചയമുള്ള മുന്‍ബാങ്ക് ഉദ്യോഗസ്ഥരെയാണു പരിഗണിക്കുക. ബിസിനസ് മാനേജ്‌മെന്റിലോ ഗ്രാമീണമാനേജ്‌മെന്റിലോ സഹകരണമാനേജ്‌മെന്റിലോ ബിരുദാനന്തരബിരുദമുള്ളയാളായിരിക്കണം. സിഎഐഐബി ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത്. ബിസിനസ് പേഴ്‌സണ്‍2 തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദം മതി.
രണ്ടുതസ്‌തികയിലേക്ക് അപേക്ഷിക്കാനും സാങ്കേതികവിദ്യാമികവ് ഉണ്ടായിരിക്കണം. സാങ്കേതികവിദ്യയില്‍ ബിരുദമോ ഡിപ്ലോമയോ ഉണ്ടെങ്കില്‍ നന്ന്.

ഗ്രാമധനകാര്യസ്ഥാപനം, ബാങ്കിതരധനകാര്യസ്ഥാപനം, എംഎഫ്‌ഐ, ഇന്‍ഷുറന്‍സ്, സെയില്‍സ് ആന്റ് റിട്ടെയില്‍ എന്നിവയിലോ അതുപോലുള്ള വികസനസ്ഥാപനങ്ങളിലോ (സിഡ്‌ബി, നബാര്‍ഡ് തുടങ്ങിയവ) അഞ്ചുകൊല്ലമെങ്കിലും പരിചയം വേണം. ഗ്രാമീണബാങ്കിങ് രീതികളില്‍ പരിചയവും ഗ്രാമീണബാങ്കിങ് വൈദഗ്‌ധ്യവും വേണം. കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ പദ്ധതിനടത്തിപ്പുകളില്‍ പരിചയം വേണം. ഗ്രാമങ്ങള്‍ക്കു പറ്റിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഐസിഎആറും സിഎസ്‌ഐആറും പോലുള്ള സ്ഥാപനങ്ങളില്‍ ഗേവഷണ-അധ്യാപനപരിചയം വേണം.
പ്രായംഅമ്പതുവയസ്സുവരെ. വിദ്യാഭ്യാസത്തിന്റെയും പരിചയത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ പ്രായപരിധിയില്‍ ഇളവുകിട്ടും. ഉല്‍പന്നവൈവിധ്യപ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള വിരമിച്ചവരും രാജിവച്ചവരുമായ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ 65വയസ്സുവരെ അപേക്ഷിക്കാവുന്നതാണ്.

