അന്താരാഷ്ട്ര സഹകരണ ദിനം ; സഹകരണ സ്റ്റാമ്പ് പ്രകാശനം ചെയ്തു.
അന്താരാഷ്ട്ര സഹകരണദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സഹകരണ സ്റ്റാമ്പ് സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍ പ്രകാശനം ചെയ്തു. അന്താരാഷ്ട്ര സഹകരണ സഖ്യം രൂപകൽപ്പന ചെയ്ത തീം ഉൾപ്പെടുത്തിയാണ് സ്റ്റാമ്പ് തയ്യാറാക്കിയത്. സഹകരണ ദിനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനും സഹകാരികളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം പകരാനുമാണ് സംസ്ഥാന സഹകരണ യൂണിയൻ സ്റ്റാമ്പ് പുറത്തിറക്കിയത് .
ചടങ്ങില്‍ അഡീഷണല്‍ രജിസ്ട്രാര്‍- സെക്രട്ടറി എം.പി. രജിത് കുമാർ , രേഖാ സുന്ദരം, പത്മജ ചന്ദ്രൻ ,രാജേഷ് , നിഷ എ ജെ, ബിജുനെയ്യാര് എന്നിവര്‍ പങ്കെടുത്തു.