അക്ഷരമ്യൂസിയത്തിനു കിഫ്ബി ഫണ്ട്
സഹകരണവകുപ്പിന്റെയും സാഹിത്യപ്രവര്ത്തകസഹകരണസംഘത്തിന്റെയും സംരംഭമായ കോട്ടയത്തെ അക്ഷരമ്യൂസിയത്തിന്റെ തുടര്വികസനത്തിനു കിഫ്ബി 14.98 കോടി അനുവദിച്ചു. മ്യൂസിയത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. മൂന്നുഘട്ടമായാണു പൂര്‍ത്തിയാക്കുക. ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണു തുക.