സജന്‍. ആര്‍. ചന്ദ്രന്‍ അനുസ്മരണം നടത്തി

moonamvazhi

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ മാനേജര്‍ സജന്‍. ആര്‍. ചന്ദ്രന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണം ചെയ്തു. കെ. പി. ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ് ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നടത്തി. സിറ്റി ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് അധ്യക്ഷത വഹിച്ചു.

അവസരോചിതമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷപ്പെടുത്തിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് ലിജേഷിനാണ് സജന്‍. ആര്‍. ചന്ദ്രന്‍ അവാര്‍ഡ് നല്‍കിയത്. കാലിക്കറ്റ് സിറ്റി ബാങ്ക് ഡയറക്ടര്‍മാരായ അബ്ദുല്‍ അസീസ് എ, എ.ടി. ബീരാന്‍ കോയ, അസി.ജനറല്‍ മാനേജര്‍ കെ. രാകേഷ്, നന്ദു കെ.പി, ഷിനോബ്.പി, രഘുനാഥ്.വി.സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അബിജിത്ത് ചന്ദ്രന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!