വയനാട് മില്‍മ ഡയറിയുടെ മിനി ഷോപ്പി ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

തിരുനെല്ലി ക്ഷേത്ര പരിസരത്ത് വയനാട് ജില്ലാ ടെമ്പിള്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയനാട് മില്‍മ ഡയറിയുടെ മിനി ഷോപ്പി മില്‍മ വയനാട് ഡയറി മാനേജര്‍ ബേബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ് ടി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന മാനേജര്‍ പി കെ പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു. മാര്‍ക്കറ്റിങ് ഓഫീസര്‍ ഗ്രീഷ്മ കരീം, സീനിയര്‍ സൂപ്പര്‍വൈസര്‍ പി. മാധവന്‍, മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ ബിനോയ് വര്‍ഗീസ് , ഡയരക്ടര്‍മാരായ കെ.എം. രഘൂത്തമന്‍, സി. ഉഷ, പ്രകാശന്‍ ജി പി, സെക്രട്ടറി കെ. പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!