രാമന്തളി ബാങ്കിന്റെ കൊവ്വല്‍ സായാഹ്നശാഖ തുറന്നു

Deepthi Vipin lal
കണ്ണൂര്‍ രാമന്തളി സര്‍വീസ് സഹകരണ ബാങ്കിന്റെ കൊവ്വല്‍ സായാഹ്നശാഖ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.

1952 ല്‍ വിവിധോദ്ദേശ്യ സഹകരണ സംഘമായി പ്രവര്‍ത്തനമാരംഭിച്ച ബാങ്കിനു രാമന്തളിയിലെ മെയിന്‍ ശാഖയ്ക്കു പുറമേ വടക്കുമ്പാട്, പുന്നക്കാട്, രാമന്തളി സെന്റര്‍ എന്നിവിടങ്ങളിലും ശാഖകളുണ്ട്. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ 17,682 അംഗങ്ങളുണ്ട്.

ടി.ഐ. മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ ആദ്യ നിക്ഷേപം സ്വീകരിച്ചു. വി. രാമകൃഷ്ണന്‍ (ജോയിന്റ് രജിസ്ട്രാര്‍, കണ്ണൂര്‍) സ്‌ട്രോങ്ങ് റൂം ഉദ്ഘാടനവും എം.കെ. സൈബുന്നീസ (അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിംഗ്) വായ്പ വിതരണവും അജിത എടക്കാടന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍ പയ്യന്നൂര്‍) ലോക്കര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. രാമന്തളി ബാങ്ക് പ്രസിഡന്റ് പി. സുഗുണന്‍ മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി കെ.വി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News