പറവൂര്‍ വടക്കേക്കര സഹകരണ ബാങ്കിന്റെ ഓണക്കിറ്റ് വിതരം തുടങ്ങി

moonamvazhi

പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണക്കിറ്റ് വിതരണോദ്ഘാടനം എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.ആര്‍.ബോസ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു. ഭരണ സമതി അംഗം രാജു ജോസ് സ്വാഗതവും എംജി നെല്‍സന്‍ നന്ദിയും പറഞ്ഞു.

ബാങ്ക് അംഗങ്ങളുടെ കുടുംബത്തിന് ഓണത്തോടനുബന്ധിച്ച് അരി, പഞ്ചസാര, വെളിച്ചെണ്ണ ,തേയില, ചെറുപയര്‍പരിപ്പ്, ശര്‍ക്കര എന്നിവ അടങ്ങിയ , പൊതു വിപണിയില്‍ 850/ രൂപയിലധികം വില വരുന്ന കിറ്റ് ആണ് വിതരണം ചെയ്യുന്നത് . കളക്ഷന്‍ ഏജന്റുമാര്‍ മുഖേന വീടുകളില്‍ എത്തിക്കുന്ന ടോക്കണ്‍ പ്രകാരമുള്ള തീയതികളില്‍ ടോക്കണും റേഷന്‍ കാര്‍ഡും ബാങ്ക് തിരിച്ചറിയല്‍ കാര്‍ഡും 200 രൂപയുമായി വന്നു കിറ്റ് വാങ്ങാവുന്നതാണ്. 2023 ഓഗസ്റ്റ് 26 വരെ കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്.

പറവൂര്‍ വടക്കേക്കര സഹകരണ ബാങ്കിന്റെ സ്റ്റാളുകള്‍ പ്രവര്‍ത്തനം തുടങ്ങി

പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ കയര്‍, കൈത്തറി, ഖാദി, അഗ്രിഹബ്ബ് നഴ്‌സറി തുടങ്ങി വിവിധ ഇനം സ്റ്റാളുകളുടെ ഉദ്ഘാടനം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിര്‍വ്വഹിച്ചു. ഭരണസമിതി അംഗങ്ങളായ ഐഷ ബഷീര്‍ സ്വാഗതവും സുമ ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം സി.ബി.ബിജി, കയര്‍ ഫെഡ് ഭരണസമിതി അംഗം കെ എന്‍ സതീശന്‍, ചേന്ദമംഗലം കൈത്തറി സംഘം പ്രസിഡന്റ് ഇ.എസ്. സജീവ്, കുര്യാപ്പിള്ളി കൈത്തറി സംഘം പ്രസിഡന്റ് സുഭഗ ബാലകൃഷ്ണന്‍ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍, സെക്രട്ടറി കെ.എസ്. ജയ്‌സി, തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് അംഗങ്ങളുടെ കുടുംബത്തിന് റേഷന്‍ കാര്‍ഡ് ഒന്നിന് 1000/ രൂപ അടച്ചാല്‍ 2000/ രൂപയുടെ കൈത്തറി വസ്ത്രങ്ങള്‍ ബാങ്കിലെ സ്റ്റാളില്‍ നിന്നും വാങ്ങാവുന്നതാണ്. കയര്‍ഫെഡ് സ്റ്റാളില്‍ നിന്നും 10% ഡിസ്‌കൗണ്ടില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!