പത്മശ്രീ ചെറുവയല്‍ രാമന് കേരള ബാങ്കിന്റെ സ്‌നേഹാദരം ഇന്ന്

moonamvazhi

പത്മശ്രീ അവാര്‍ഡ് നേടിയ നെല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറും ജില്ലയിലെ മുതിര്‍ന്ന സഹകാരിയും പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ചെറുവയല്‍ രാമനെ കേരള സംസ്ഥാന സഹകരണ ബാങ്ക് ഇന്ന് (ഫെബ്രുവരി 15) ആദരിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ചെറുവയല്‍ രാമന്റെ കമ്മനയിലെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും മൊമന്റോയും നല്‍കും.

വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍, ഡയറക്ടര്‍മാരായ പി ഗഗാറിന്‍, ഇ രമേശ് ബാബു, അഡ്വ. ജി.ലാലു, സാബു അബ്രഹാം, എസ് ഹരിശങ്കര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എസ് രാജന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ സി സഹദേവന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.

Latest News