‘നെറ്റ് സീറോ എമിഷന്‍’ ക്യാമ്പയിനിന്റെ ഭാഗമായി പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം

moonamvazhi

പരിസ്ഥിതി ദിനത്തില്‍ സഹകരണ വകുപ്പ് തുടക്കം കുറിച്ച
‘നെറ്റ് സീറോ എമിഷന്‍’ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം പ്രസിഡന്റ് എം.പി ഇന്ദിര ഫലവൃക്ഷ തൈ നട്ടു.

ആവള കുട്ടോത്ത് പൊതുജന വായനശാല പരിസരത്ത് നടന്ന ചടങ്ങില്‍ വായനശാല പ്രസിഡന്റ് ടി.പി. ശശിമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പറും ചെറുവണ്ണൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സനുമായ പി. മോനിഷ മുഖ്യതിഥിയായിരുന്നു. കെ.കെ. ബാലകൃഷ്ണന്‍, സംഘം വൈസ് പ്രസിഡന്റ് രമാദേവി.പി, ഡയറക്ടര്‍മാരായ വി.എം.ശാന്ത, ശ്രീകല.സി.എം, ഹാജറ.പി.കെ തുടങ്ങിയവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി സി.സുജിത് സ്വാഗതവും വായനശാല വനിതാവേദി പ്രസിഡന്റ് നിഷ.യു.ആര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!