ദേശീയ സഹകരണനയം: റിപ്പോര്‍ട്ട് ഉടനെ സമര്‍പ്പിക്കും

moonamvazhi

പുതിയ ദേശീയ സഹകരണനയം രൂപവത്കരിക്കാന്‍ നിയോഗിക്കപ്പെട്ട 47 അംഗ സമിതിയുടെ റിപ്പോര്‍ട്ട് അടുത്തുതന്നെ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. റിപ്പോര്‍ട്ടിനു അന്തിമരൂപം നല്‍കാനായി സമിതിയുടെ യോഗം ആഗസ്റ്റ് 26 നു മുംബൈയില്‍ ചേരും.

നിയമപരമായ ചട്ടക്കൂട്ടിനുള്ളില്‍നിന്നുകൊണ്ട് സഹകരണാധിഷ്ഠിത സാമ്പത്തികവികസന മാതൃക പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യംവെച്ചാണു ദേശീയ സഹകരണനയം രൂപവത്കരിക്കുന്നതെന്നു നയരൂപവത്കരണസമിതി ചെയര്‍മാനായ മുന്‍ കേന്ദ്രമന്ത്രി  സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ( ജി.ഡി.പി ) സഹകരണസംഘങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിച്ചു രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തികമാനങ്ങള്‍ക്കു മാറ്റമുണ്ടാക്കാനാണു ശ്രമിക്കുന്നത് – അദ്ദേഹം പറഞ്ഞു.

സഹകരണമേഖലയില്‍ 2024 മുതല്‍ 25 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖയാണു നയരൂപവത്കരണസമിതി തയാറാക്കുന്നത്. പുതിയ ദേശീയ സഹകരണനയം ദീപാവലിക്കുമുമ്പു നിലവില്‍വരുമെന്നു ഈയിടെ കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News