ചാത്തമംഗലം ബാങ്ക് പൾസ് ഓക്സി മീറ്ററുകൾ നൽകി

Deepthi Vipin lal

കോഴിക്കോട്  ചാത്തമംഗലം സർവ്വീസ് സഹകരണ ബാങ്ക് കോവിഡ്- 19 വ്യാപനം അനുദിനം തുടരുന്ന സാഹചര്യത്തിൽ 25 പൾസ് ഓക്സിമീറ്ററും 100 പി.പി.ഇ. കിറ്റും ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന് നൽകി.

ബാങ്ക് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വി.സുന്ദരൻ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറിന് പൾസ് ഓക്സിമീറ്ററും പി.പി.ഇ. കിറ്റും കൈമാറി.

പഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ സിദ്ധിഖ്, പുഷ്പ എന്നിവരും വിനോദ് കുമാർ.ഇ, ടി.കെ.മുരളീധരൻ എന്നിവരും സംസാരിച്ചു. ബാങ്ക് സെക്രട്ടറി വി.വിനോദ് കുമാർ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് ചൂലൂർ നാരായണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News