ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സംഭാവനകൾക്ക് സഹകരണബാങ്കുകൾ കമ്മീഷനുകൾ, എക്സ്ചേഞ്ച് ചാർജുകൾ എന്നിവ ഈടാക്കാൻ പാടില്ല.

adminmoonam

ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സംഭാവനകൾക്ക് സഹകരണബാങ്കുകൾ കമ്മീഷനുകൾ, എക്സ്ചേഞ്ച് ചാർജുകൾ എന്നിവ ഈടാക്കാൻ പാടില്ലെന്ന് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ടു.കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട്  സർക്കാരിൽ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ കൈമാറി നൽകുന്നതിന് സഹകരണ ബാങ്കുകൾ ഈടാക്കുന്ന കമ്മീഷനുകൾ, എക്സ്ചേഞ്ച് ചാർജുകൾ എന്നിവ ഒഴിവാക്കേണ്ടതും ദുരിതബാധിതർക്ക് ദുരിതാശ്വാസമായി സർക്കാർ നൽകുന്ന തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നതിനും എല്ലാ സഹകരണ സംഘങ്ങൾക്കും സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശം നൽകി. മുഴുവൻ ജോയിന്റ് രജിസ്ട്രാർമാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും രജിസ്ട്രാർ ഡോക്ടർ പി.കെ. ജയശ്രീയുടെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published.

Latest News