താഴെക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും

moonamvazhi

താഴെക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ജനോപകാരപ്രദമായ പുതിയ പദ്ധതികള്‍ നടപ്പാക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനിച്ചു.15% ഡിവിഡന്റ് നല്‍കാനും യോഗം തീരുമാനിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.കെ. സെയ്ദ് മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. നാസര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

 

36 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച ബാങ്ക് സെക്രട്ടറി കെ. മൊയ്ദീനു ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.എന്‍. ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണന്‍ ബാങ്ക് പദ്ധതികളും പരിപാടികളും വിശദീകരിച്ചു.വി. മുസ്തഫ മാസ്റ്റര്‍,പി. ടി. സിദ്ധീക്ക്,കെ. കെ. ഉമ്മര്‍ ഫാറൂഖ്, കെ.കെ ശങ്കുണ്ണി, എം . ടി. അഫ്‌സല്‍, ഹുസൈന്‍ കളപ്പാടന്‍,കെ. പി. ജുമൈല, എം. ടി.നഫീസ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പ്രസിഡന്റ് നാലകത്ത് ഹംസ സ്വാഗതവും വൈസ് പ്രസിഡന്റ് സാബിക്ക സത്താര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!