അന്തിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

അന്തിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. സി.പി.എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനന്‍ അധ്യക്ഷത വഹിച്ചു.

ബാലരാമപുരം ബാങ്ക് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, നെയ്യാറ്റിന്‍കര സഹകരണ സംഘം ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വസന്തകുമാരി, അഖില, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമില ബീവി, വത്സലകുമാരി, കെ.സുധാകരന്‍, മോഹനന്‍ നായര്‍, രെജു, മുരളീധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് എസ്. ജയചന്ദ്രന്‍ സ്വാഗതവും സെക്രട്ടറി സുജീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!