കൊമ്മേരി സഹകരണ ബാങ്കിന്റെ ഹ്രസ്വ ചിത്ര പ്രദര്‍ശനം നാളെ

Deepthi Vipin lal

കോഴിക്കോട് കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മിക്കുന്ന സഹകരണ മേഖലയുടെ നന്‍മയുടെ കഥ പറയുന്ന ഹസ്വ ചിത്രമായ ‘ഒരു സഹകരണ സെല്‍ഫി’ യുടെ പ്രദര്‍ശനോദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. നവംബര്‍ 13 ശനിയാഴ്ച രാവിലെ ഒമ്പതിനു ശ്രീ തീയേറ്ററിലാണ് പ്രദര്‍ശനം. കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

റഷീദ് നാസാണ് ചിത്രം സംവിധാനം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം സി.പി. പ്രജിയുടേതാണ്. മറ്റു അണിയറ ശില്‍പ്പികള്‍: അസോസിയേറ്റ് ഡയരക്ടര്‍ ഷലൂബ്ഖാന്‍, അസി. ഡയരക്ടര്‍ ജിതിന്‍ തണ്ടാറക്കല്‍, ഛായാഗ്രഹണം ഉണ്ണി നീലഗിരി, മേക്കപ്പ് ബാബു മിഴി, ഗാനരചന -സംഗീതം- ആലാപനം സബീഷ് കൊമ്മേരി, പശ്ചാത്തല സംഗീതം സലാം വീരോളി. വിജയന്‍ കാരന്തുര്‍, ടി.കെ. ജോഷി, അപര്‍ണ, ഗംഗാധരന്‍ ആയടത്തില്‍, പത്മന്‍ പന്തീരാങ്കാവ്, പ്രമോദ് പുക്കുറ്റി, നിഖില്‍, ഗോപിക വിശ്വനാഥ്, ഗൗരി വിശ്വനാഥ് എന്നിവരാണ് അഭിനേതാക്കള്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!