ഉദുമ വനിതാ സഹകരണ സംഘം അവാർഡ് ഏറ്റുവാങ്ങി.

adminmoonam

സംസ്ഥാനത്തെ മികച്ച വനിതാ സഹകരണ സംഘത്തിനുള്ള സഹകരണ വകുപ്പിന്റെ അവാർഡ് കാസർകോട് ഉദുമ വനിതാ സഹകരണ സംഘം ഏറ്റുവാങ്ങി. എറണാകുളം ടൗൺഹാളിൽ നടന്ന അന്തർദേശീയ സഹകരണ ദിനാചരണം ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നാണ് ഉപഹാരം സ്വീകരിച്ചത്.

സംഘം പ്രസിഡണ്ട് കസ്തൂരി ബാലൻ സെക്രട്ടറി ബി.കൈരളി, ഡയറക്ടർ ചിന്താമണി, ജീവനക്കാരായ ശ്രീജിത്ത്, രവി എന്നിവർ ചേർന്നാണ് ഉപഹാരം ഏറ്റുവാങ്ങിയത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ. ജയശ്രീ ഐ.എ.എസ്, കാസർകോട് ജോയിന്റ് രജിസ്ട്രാർ വി മുഹമ്മദ് നൗഷാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!