ഇളവംപാടം സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റി ദുരിതാശ്വാസനിധിയിലേക്ക് തുക നൽകി.

adminmoonam

പാലക്കാട് ജില്ലയിലെ ഇളവംപാടം കോ-ഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. പഞ്ചായത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി കിച്ചണിലേക്കും പ്രത്യേകം സംഭാവന നൽകിയെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. സൊസൈറ്റി നൽകിയ ദുരിതാശ്വാസഫണ്ട് ആലത്തൂർ അസിസ്റ്റന്റ് രജിസ്ട്രാർ ഇ.കെ. നാരായണൻ സംഘം പ്രസിഡണ്ട് വി. സുകുമാരൻ മാസ്റ്റർ നിന്നും സ്വീകരിച്ചു. ചടങ്ങിൽ ഭരണസമിതി അംഗം പി.കെ. ഭക്തൻ, സെക്രട്ടറി കെ.സി. രജീഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News