ആർ.ബി.ഐ. യുടെ പ്രസ്താവന തള്ളണം – കോ- ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് ബെന്റർ

moonamvazhi

കേരളത്തിലെ പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളെക്കുറിച്ചുള്ള RBl യുടെ വസ്തുനിഷ്ഠമല്ലാത്ത വാർത്തകളും പത്രക്കുറിപ്പും അവസാനിപ്പിക്കണമെന്ന്
കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡൻറ് അഡ്വ.ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എൻ.ഭാഗ്യനാഥും ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾക്ക് ബാങ്ക് എന്ന പേര് വെക്കാൻ പറ്റില്ലെന്നും അംഗങ്ങളല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കാനാവില്ലെന്നു മുള്ള രീതിയിൽ റിസർവ്വ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് പിൻവലിക്കണമെന്നും തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം പത്രക്കുറിപ്പുകൾ മുമ്പും ഇറക്കുകയും ചർച്ച ചെയ്യപ്പെടുകയും വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തിൽ തള്ളിക്കളയുകയും ചെയ്തതാണെന്നും ഹനീഫയും ഭാഗ്യനാഥും പറഞ്ഞു. മെമ്പർമാർ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ പാടില്ലെന്ന വാദം കോടതിവിധിക്ക് എതിരാണ്. മാവിലായി സർവ്വീസ് സഹകരണ ബാങ്ക് vs കമ്മീഷണർ ഓഫ് ഇൻകം ടാക്സ് കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിപ്രകാരം വോട്ടവകാശമുളള മെമ്പർമാരെപ്പോലെ നോമിനൽ /അസോസിയേറ്റ് മെമ്പർ മാരും സഹകരണ ബാങ്കിലെ മെമ്പർമാരാണെന്നു സംശയത്തിനിടവരാത്ത രൂപത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. സഹകരണസംഘങ്ങൾ എന്ന പേരിൽ സംസ്ഥാനത്തിന് വെളിയിൽ കൂറ്റൻ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നതിന് തടയിടാനാണ് പത്രക്കുറിപ്പ് എന്ന് മനസ്സിലാക്കുന്നു, കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് പേരിനോടൊപ്പം ബാങ്ക് എന്ന വാക്ക് വെക്കുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും നിയമപരമായി തടസ്സമില്ല.

RBl ലൈസൻസില്ലാത്ത സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടിയില്ലാ എന്ന ജാഗ്രതാ അറിയിപ്പും സത്യവിരുദ്ധമാണ്. കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടിഫണ്ട്ബോർഡ് വഴി കേരളത്തിലെ സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപയുടെ ഇൻഷൂറൻസ്ഗ്യാരണ്ടിയും പരിരക്ഷയും നൽകുന്നുണ്ട്. ഇത് മറച്ച് വെച്ചാണ് ആർ.ബിഐ . പത്രക്കുറിപ്പു്. സഹകരണ സംഘങ്ങളെ തകർക്കാനുള്ള നീക്കം കേന്ദ്ര ഏജൻസികൾ അവസാനിപ്പിക്കണം – പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.