സാംസ്‌കോ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

Deepthi Vipin lal

മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ സാംസ്‌കോ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. സംഘടനയിലെ അംഗങ്ങള്‍ക്ക് അടുക്കളത്തോട്ടം ചെയ്യുന്നതിനാവശ്യമായ പച്ചക്കറി തൈകള്‍, വളം, ഗ്രോബാഗ് അടങ്ങിയ കിറ്റ് ബാങ്ക് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി വിതരണം ചെയ്തു.

അംഗങ്ങള്‍ക്ക് കാര്‍ഷിക മേഖലയില്‍ പ്രോത്സാഹനം നല്‍കുന്നതിന് വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്. നൂതന കാര്‍ഷിക രീതികളെ കുറിച്ചു ചടങ്ങില്‍ ബി ഓര്‍ഗാനിക് നിലമ്പൂര്‍ എം.ഡി ശ്രീ. ആഷിക് അംഗങ്ങള്‍ക്കു ക്ലാസ്സ് എടുത്തു. ചടങ്ങില്‍ സാംസ്‌കോ പ്രസിഡന്റ് മുഹമ്മദ് നിയാസ് എം.കെ, ബാങ്ക് സെക്രട്ടറി കെ പി രാജീവ്, സാംസ്‌കോ സെക്രട്ടറി സാലിഹ് മാടമ്പി, ഭാരവാഹികളായ റഷീദ് കാളമ്പാടി, ഷമീര്‍ കപ്പൂര്‍, സ്വപ്ന കെ പി, കേരള ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സാംസ്‌കാ കാര്‍ഷിക പദ്ധതിയുടെ ഭാഗമായി അടുക്കളത്തോട്ടത്തിന്റെ കിറ്റ് വിതരണം മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published.