സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എം.എം. ബഷീര്‍ അന്തരിച്ചു

Deepthi Vipin lal

സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എം.എം. ബഷീര്‍ അന്തരിച്ചു. കാര്‍ത്തികപ്പള്ളി താലൂക്ക് കാര്‍ഷിക വികസന ബാങ്ക് ഡയരക്ടര്‍. കുമാരപുരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് , സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയരക്ടര്‍, കണ്‍സ്യൂമര്‍ഫെഡിന്റെ ഭരണസമിതി അംഗം,സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുന്നത്.

പെന്‍ഷന്‍ പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയത് എം.എം. ബഷീര്‍ ചെയര്‍മാനായിരുന്ന കാലഘട്ടത്തിലായിരുന്നു. ലിവര്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് (ജൂണ്‍ ഏട്ട്) ഉച്ചയ്ക്കായിരുന്നു അന്ത്യം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!