സഹകരണ അംഗസമാശ്വാസനിധി വിതരണം ചെയ്തു

Deepthi Vipin lal

ഗുരുതരമായ രോഗം കാരണം ദുരിതമനുഭവിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ എ ക്ലാസ് അംഗങ്ങളെ സഹായിക്കാനായി സഹകരണ വകുപ്പ് ആരംഭിച്ച സഹകരണ അംഗസമാശ്വാസനിധിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ടി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.

പാക്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ജി സി പ്രശാന്ത് കുമാര്‍, കേരള ബാങ്ക് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി സഹദ്, കെ.സി.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ബാബുരാജ്, എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാനകമ്മറ്റി അംഗം വി. മുരളീനാഥന്‍, താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. പി. റസിയ, കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ എം. രജിത എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിംഗ് എ. .െക അഗസ്തി സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്‍. എം. ഷീജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!