സംസ്ഥാനത്തെ മികച്ച ജില്ലാ ബാങ്ക്നുള്ള അവാർഡ് കെ.ഡി.സി ബാങ്ക് ഏറ്റുവാങ്ങി.

adminmoonam

സംസ്ഥാനത്തെ മികച്ച ജില്ലാ ബാങ്ക്നുള്ള അവാർഡ് കെ.ഡി.സി ബാങ്ക് ഏറ്റുവാങ്ങി

സംസ്ഥാനത്തെ മികച്ച ജില്ലാ സഹകരണ ബാങ്കിനുള്ള സഹകരണ വകുപ്പിന്റെ അവാർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഏറ്റുവാങ്ങി. ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റർ വി. കെ. രാധാകൃഷ്ണൻ ജനറൽ മാനേജർ കെ. പി. അജയകുമാർ റിക്കവറി സീനിയർ മാനേജർ ശശികുമാർ സീനിയർ മാനേജർ സുനിൽ .കെ ഫൈസൽ, പി.എ ടു അഡ്മിനിസ്ട്രേറ്റർ ധർമ്മജൻ, ജനറൽ സെക്ഷൻ മാനേജർ പി. പ്രേമാനന്ദൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. 2017- 18സാമ്പത്തികവർഷത്തെ മികവിനാണ് സംസ്ഥാന സഹകരണ വകുപ്പ് അവാർഡ് നൽകിയത്. അന്തർ ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് എറണാകുളം ടൗൺഹാളിൽ നടന്ന കേരളത്തിലെ മികച്ച സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും ഉള്ള അവാർഡ് ദാന ചടങ്ങിലാണ് മന്ത്രി കെ.ഡി .സി ബാങ്കിന് അവാർഡ് നൽകിയത്. ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി. കെ.ജയശ്രീ ഐ.എ.എസ്, ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!