വൈത്തിരി സര്‍ക്കില്‍ സഹകരണ യൂണിയന്‍ സര്‍ഗോത്സവം 2022 നടത്തി

Deepthi Vipin lal

വൈത്തിരി സര്‍ക്കില്‍ സഹകരണ യൂണിയന്‍ വൈത്തിരി താലൂക്കിലെ സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി സര്‍ഗോത്സവം നടത്തി. സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍ ഉദ്ഘടനം ചെയ്തു. പാരഡയ്‌സ്, മഴവില്ല്, ലെജന്റ്‌സ് എന്നിങ്ങനെ മൂന്നു ഗ്രൂപ്പായാണ് മത്സരങ്ങള്‍ നടത്തിയത്. കല്‍പ്പറ്റ ഗ്രൂപ്പായ മഴവില്ല് ഗ്രൂപ്പിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം പാരഡയ്‌സ് ഗ്രൂപ്പിനും മൂന്നാം സമ്മാനം ലെജന്റ്‌സ് ഗ്രൂപ്പിനും ലഭിച്ചു.

പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്പറേഷന്‍ ചെയര്‍മാന്‍ പി.കെ. മൂര്‍ത്തി സമ്മാനങ്ങള്‍ നല്‍കി. വൈത്തിരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.സുഗതന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ പ്രധിനിധി പി. സുരേഷ് മാസ്റ്റര്‍ സ്വാഗതവും വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാറും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെക്രട്ടറിയുമായ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. കെ.പി. അജയന്‍ (കെ.സി.ഇ.യു ), പി.ശ്രീഹരി (കെ.സി.എഫ് ), കെ. നിസാര്‍ (കെ.സി.ഇ.ഒ) തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News