വെണ്ണൂര്‍ ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. ജീവനക്കാരുടെ ശമ്പളം വിഹിതമായി 30525 രൂപയും നല്‍കി. കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് ബാങ്കിന്റെ മെഡിക്കല്‍ ലാബ് വഴി ഓക്‌സിമീറ്റര്‍കളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ആവശ്യമായവര്‍ക്ക് അരി,പലവ്യഞ്ജന സാധനങ്ങളുടെ സൗജന്യ കിറ്റുകളും നല്‍കിവരുന്നു.

ഓക്‌സിജന്‍ പ്രയാസം നേരിടുന്ന രോഗികള്‍ക്ക് നല്‍കുന്നതിനായി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ്കളും അടിയന്തരമായി വാങ്ങാന്‍ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. വാക്‌സിന്‍ ലഭ്യത വരുന്ന സാഹചര്യത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള സ്‌പെഷ്യല്‍ ക്യാമ്പയിന്‍ നടത്തുതിന്നുള്ള നിര്‍ദേശം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. അതിന് ആവശ്യമുള്ള മുഴുവന്‍ ചെലവും ബാങ്ക് വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News