വടക്കേക്കര സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പി.എസ്.സി തീവ്ര പരിശീലന ക്യാമ്പ് ആരംഭിച്ചു.

adminmoonam

എറണാകുളം പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 വായനശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച പി.എസ്.സി തീവ്ര പരിശീലന ക്ലാസ്സ് ‘ദൗത്യ’ ലോക പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യു ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻറ് എ.ബി.മനോജ് അദ്ധ്യക്ഷനായി. വായനശാല ഉപദേശക സമിതി കൺവീനർ ഒ.ബി.പ്രഭ സ്വാഗതം പറഞ്ഞു. എം.വി.ജോസ് മാസ്റ്റർ, ഷാജൻ റാഫേൽ, സോമസുന്ദരൻ കർത്ത എന്നിവർ സംസാരിച്ചു.

തിങ്കൾ മുതൽ ശനി വരെ എല്ലാദിവസവും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്.6 മാസം ആണ് കോഴ്സിന്റെ കാലാവധി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!