വടകര റൂറല്‍ ബാങ്ക് വാട്ടര്‍ ഡിസ്പെന്‍സര്‍ നല്‍കി

Deepthi Vipin lal

വടകര താലൂക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിക്ക് വടകര റൂറല്‍ ബാങ്ക് വാട്ടര്‍ ഡിസ്പെന്‍സര്‍ നല്‍കി. ബാങ്ക് പ്രസിഡണ്ട് എ.ടി. ശ്രീധരന്‍ ഡിസ്പെന്‍സര്‍ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷിന് കൈമാറി. വൈസ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

കെ.എം. വാസു, പി.എം. ലീന, എ.പി. സതി, ആലീസ് വിനോദ്, സെക്രട്ടറി കെ.പി. പ്രദീപ് കുമാര്‍, ചീഫ് അക്കൗണ്ടന്റ് വി. വി. പ്രേമ, ഇന്റെര്‍ണല്‍ ആഡിറ്റര്‍ കെ. പി. സജിത്ത് കുമാര്‍, കലാജിത്, കെ. കെ. പദ്മനാഭന്‍, പുഷ്പരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!