വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഖാദി വിപണന മേള സംഘടിപ്പിച്ചു

Deepthi Vipin lal

വടകര കോ -ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഖാദി വിപണന മേള സംഘടിപ്പിച്ചു. കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രിസിന്റെ സഞ്ചരിക്കുന്ന വിപണന വാഹനത്തിലെ ആദ്യ വില്‍പ്പന ബാങ്ക് പ്രസിഡന്റ് എ. ടി. ശ്രീധരന്‍ ഭരണ സമിതി അംഗം അഡ്വ. ഇ. എം. ബാലകൃഷ്ണനു നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ബാങ്ക് വൈസ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ഒ. എം. ബിന്ദു, ഭരണ സമിതി അംഗംങ്ങളായ സി. കുമാരന്‍, കെ. എം. വാസു, എ. കെ. ശ്രീധരന്‍, സോമന്‍ മുതുവന, എന്‍. കെ. രാജന്‍, കെ. ടി. സുരേന്ദ്രന്‍, ആലീസ് വിനോദ്, പി. എം. ലീന, എ. പി. സതി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ. പി. പ്രദീപ്കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി. വി. ജിതേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!