റെയ്ഡ്‌കോയുടെ സുവര്‍ണ ജൂബിലി ആഘോഷം തുടങ്ങി

Deepthi Vipin lal

റെയ്ഡ്‌കോ കേരള ലിമിറ്റഡിന്റെ സുവര്‍ണ ജൂബിലിയാഘോഷം തിങ്കളാഴ്ച സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.

റെയ്ഡ്‌കോവിനു എല്ലാ ജില്ലകളിലുമായി 36 ശാഖകളുണ്ട്. നാല് ഉല്‍പ്പാദക യൂണിറ്റും ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറില്‍ ആഗ്രോ മെഷിനറി യൂണിറ്റുമുണ്ട്. കഴിഞ്ഞ വര്‍ഷം 161 കോടി രൂപയുടെ വിറ്റുവരവുണ്ടായി.

അമ്പതാം വാര്‍ഷികം ഒരു വര്‍ഷം നീളുന്ന പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. സഹകരണ രംഗത്ത് റെയ്ഡ്‌കോ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനം അനുകരണീയമാണെന്നു മന്ത്രി വാസവന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.