മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ആവശ്യപ്പെട്ടു.മലപ്പുറം ജില്ലയിലെ സഹകരണ മേഖലയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന നിലപാടില്‍ നിന്ന് മലപ്പുറം ജില്ലയിലെ യു.ഡി.എഫ്. സഹകാരികള്‍ പിന്തിരിയണമെന്നും ജൂലൈ 18 ന് നടക്കുന്ന പ്രത്യേക പൊതുയോഗത്തില്‍ കേരളാ ബാങ്കില്‍ ചേരുന്നതിന് ആവശ്യമായ നിലപാടെടുക്കണമെന്ന് ജില്ലയിലെ സഹകാരികളോടും, നിര്‍ദ്ദിഷ്ട കേരളാ ബാങ്കില്‍ മലപ്പുറം ജില്ലാ ബാങ്കിനെ ഉള്‍പ്പെടുത്തണമെന്ന് കേരള സര്‍ക്കാരിനോടും ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് DBEF(BEFI) ജില്ലാ കമ്മറ്റിയോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ്. വി.വി. ആനന്ദന് അദ്ധ്യക്ഷനായി സെക്രട്ടറി സി. ബാലസുബ്രഹ്മണ്യന് റിപ്പോര്‍ട്ട് വെച്ചു. പി. ശ്രീധരന്, പി. അലി, എ.കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.