ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം- എംപ്ലോയിസ് ഫ്രണ്ടിന്റെ വെബിനാർ നാളെ.

adminmoonam

ബാങ്കിങ് നിയന്ത്രണ ബേദഗതി നിയമം 2020 സഹകരണ സംഘങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് കേരള കോ.ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് നാളെ വെബിനാർ സംഘടിപ്പിക്കും. നിയമത്തെ സംബന്ധിച്ച് പല കോണുകളിൽനിന്നും വ്യത്യസ്ത അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നതെന്ന് സംഘടനാ സംസ്ഥാന നേതാക്കൾ പറഞ്ഞു.വെബിനാറിൽ 500 പേർക്ക് പങ്കെടുക്കാം.സൂം പ്ലാറ്റ്ഫോമിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്. നാളെ വൈകീട്ട് 3.30 ന് വെബിനാർ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.റിട്ടയേർഡ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ. വി.രാധാകൃഷ്ണൻ പ്രബന്ധമവതരിപ്പിക്കും.പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published.

Latest News