പെരിന്തല്‍മണ്ണ കലാ സാംസ്‌കാരിക സംഘം സര്‍ഗശേഷി പ്രോത്സാഹന പദ്ധതിയ്ക്ക് തുടക്കമായി

Deepthi Vipin lal

പെരിന്തല്‍മണ്ണ കലാ സാംസ്‌കാരിക സഹകരണ സംഘത്തിന്റെ സര്‍ഗശേഷി പ്രോത്സാഹന പദ്ധതി പെരിന്തല്‍മണ്ണ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്‍. സ്രാജുദീന്‍ ഉദ്ഘാടനം ചെയ്തു.

പെരിന്തല്‍മണ്ണ താലൂക്ക് പരിധിയിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് നിലവിലെ റെക്കോര്‍ഡിങ് തുകയുടെ പകുതി നിരക്കില്‍ റെക്കോര്‍ഡിങ് വര്‍ക്കുകള്‍ ചെയ്തു നല്‍കുന്നതാണ് പദ്ധതി. നിറകൂട്ട് ഓണ്‍ലെന്‍ ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം വേണു പാലൂരും സര്‍ഗ്ഗശേഷി ഷെയര്‍ സമാഹരണ ഉദ്ഘാടനം
വീരാപ്പു മാസ്റ്ററും നിര്‍വഹിച്ചു.

സഹകരണ സംഘം പ്രസിഡന്റ് പാലനാട് ദിവാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി രാജേന്ദ്രന്‍, കലാമണ്ഡലം സുശീല, മണ്ണാര്‍മല ശ്രീധരന്‍ സെക്രട്ടറി വിബിന്‍ മനമ്മല്‍ എന്നിവര്‍ സംസാരിച്ചു. പിപി സജിത്ത് സ്വാഗതവും പി വി ഗോവിന്ദനുണ്ണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!