പി.എ. ഉമ്മറിനെ ആദരിക്കുന്നു

Deepthi Vipin lal

ചെര്‍പ്പുളശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖ സഹകാരി പി.എ. ഉമ്മറിനെ സഹകാരികളും നാട്ടുകാരും ചേര്‍ന്ന് ആദരിക്കുന്നു. ഡിസംബര്‍ ഒമ്പത് തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് ചെര്‍പ്പുളശ്ശേരി ചൈതന്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ പി.കെ. ശശി എം.എല്‍.എ. അധ്യക്ഷത വഹിക്കും. ചെര്‍പ്പുളശ്ശേരി സര്‍വീസ് ബാങ്ക് പ്രസിഡന്റ് കെ. നന്ദകുമാര്‍ ആദരിക്കല്‍ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സന്‍ ശ്രീലജ വാഴക്കുന്നത്ത് സോവനീര്‍ പ്രകാശനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍, കെ.ബി. സുഭാഷ്, കെ.കെ.എ. അസീസ്, അനിത ടി. ബാലന്‍, കെ. കൃഷ്ണദാസ്, പി.പി. വിനോദ്കുമാര്‍, കെ. സിദ്ദിഖ് അലി, പി. ജയന്‍ മാസ്റ്റര്‍, കെ.കെ. സെയ്തലവി, കെ.എ. ഹമീദ്, എന്‍. സുകുമാരന്‍, കെ. രാമന്‍കുട്ടി മാസ്റ്റര്‍, പി.എം. ലുക്മാന്‍, എ. പ്രേമലത എന്നിവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!