പാപ്പിനിശ്ശേരി റൂറൽ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി,വീട് നിർമ്മാണ രംഗത്ത് പുതിയ അധ്യായങ്ങൾ തുറക്കുന്നു.

adminmoonam

പാപ്പിനിശ്ശേരി റൂറൽ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി,വീട് നിർമ്മാണ രംഗത്ത് പുതിയ അധ്യായങ്ങൾ തുറക്കുന്നു.
1965 ആരംഭിച്ച പാപ്പിനിശ്ശേരി റൂറൽ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ഇതിനകം തന്നെ സാധാരണ ജനങ്ങൾക്കിടയിൽ വിശ്വാസമർപ്പിച്ച സഹകരണ സംഘമാണ്. സംഘത്തിന്റെ ആദ്യ ഹൗസിംഗ് പ്രോജക്ട് 1992ലാണ് ആരംഭിച്ചത്. 42 ഹൗസിംഗ് പ്ലോട്ടുകളും 12 വില്ലകളും ഉള്ള ആദ്യ പ്രോജക്റ്റായ മാങ്ങാട് കെ.വി നഗർ ഹൗസിംഗ് കോളനി സംഘത്തിന്റെ വിശ്വാസ്യത വിളിച്ചോതുന്നതായിരുന്നു.

ഇപ്പോൾ മൊറാഴ ഹയർസെക്കൻഡറി സ്കൂളിന് സമീപം ആരംഭിച്ചിരിക്കുന്ന ഹൗസിംഗ് പ്രൊജക്ടിൽ ഇതിനകം തന്നെ ബുക്കിങ്ങിന് നിരവധി പേർ എത്തിയതായി സെക്രട്ടറി രഞ്ജിത്തും പ്രസിഡണ്ട് എം. നാരായണൻ പറഞ്ഞു.

രണ്ട് ,മൂന്ന്, നാല് ബെഡ് റൂമുകളോടു കൂടിയ വില്ലകളാണ് ഇവിടെ നിർമ്മിക്കുന്നത്. ഒപ്പം ഹൗസിംഗ് പ്ലോട്ടുകളും നൽകും. കുറഞ്ഞ പലിശ നിരക്കിൽ വീടുകൾ സ്വന്തമാക്കാം എന്നതാണ് പാപ്പിനിശ്ശേരി റൂറൽ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി യുടെ പ്രത്യേകത.കൂടുതൽ വിവരങ്ങൾക്ക് ph.9947083177.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!