പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് പൊക്കാളി കൃഷി ആരംഭിച്ചു

Deepthi Vipin lal

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് പൂയപ്പള്ളി അറുപതിലെ പത്ത് ഏക്കറോളം വരുന്ന പാടത്ത് തനത് പൊക്കാളി കൃഷി ആരംഭിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍ വിത്ത് വിതച്ച് കൃഷി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര കൃഷി ഓഫീസര്‍ ജയ മരിയ ജോസഫ്, ബാങ്ക് സെക്രട്ടറി കെ.എസ് ജയ്‌സി, ഭരണ സമിതി അംഗങ്ങള്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News