നീതി സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

Deepthi Vipin lal

ആധുനിക സൗകര്യങ്ങളോടുകൂടി പിണറായി സഹകരണ ബാങ്കിന്റെ കീഴിലുളള നീതി സൂപ്പര്‍മാര്‍ക്കറ്റ് തിങ്കളാഴ്ച (16.8.2021)
പ്രവര്‍ത്തനം ആരംഭിച്ചു. സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ഓണ്‍ലൈനായാണ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍ ആദ്യ വില്‍പ്പന നടത്തി. പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ. രാജീവന്‍ അധ്യക്ഷനായി. സംസ്ഥാന സഹകരണ ആശുപത്രി ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.ശശിധരന്‍, സി.വി സുമ ജന്‍, സി.എം സജിത, എ ദീപ്തി, സി.എന്‍ ചന്ദ്രന്‍, ആലക്കണ്ടി രാജന്‍, മമ്പറം ദിവാകരന്‍ , എ. ശ്രീഗണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!