ദി ടെറസ് ഹോട്ടല്‍ കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു

Deepthi Vipin lal

കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്മെന്റ് സഹകരണ സംഘത്തിന്റെ ( ലാഡര്‍ ) ഉടമസ്ഥതയില്‍ ആധുനിക സൗകര്യങ്ങളോടെ ദി ടെറസ് ബൈ ലാഡര്‍ കാലിക്കറ്റ് ഹോട്ടല്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഒപ്പം വെബ്സൈറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് സഹകരണ സംഘം ജോ. രജിസ്ട്രാര്‍ ടി. ജയരാജന്‍ നിര്‍വ്വഹിച്ചു. ലാഡര്‍ ജനറല്‍ മാനേജര്‍ കെ.വി. സുരേഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കൗണ്‍സിലര്‍ കെ. ഉഷാദേവി ടീച്ചര്‍, കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി, ലാഡര്‍ ഡയരക്ടര്‍ സി.ഇ. ചാക്കുണ്ണി, അഡ്വ. എം.രാജന്‍, അഡ്വ. എം.കെ. ദിനേശന്‍, പി.കെ. അബ്ദുളളകോയ എന്നിവര്‍ സംസാരിച്ചു. ലാഡര്‍ ഡയരക്ടര്‍മാരായ അഡ്വ. കെ. പ്രവീണ്‍കുമാര്‍ സ്വാഗതവും എന്‍.സി. അബുബക്കര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!