തൃശ്ശൂർ ജില്ല ടീ മാർക്കറ്റിംഗ് സംഘത്തിന്റെ പുതിയ ഭരണ സമിതിയായി.

adminmoonam

 

തൃശ്ശൂർ ജില്ലാ ടീ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പുതിയ പ്രസിഡണ്ടായി എം. രാധാകൃഷ്ണൻ ചുമതലയേറ്റു. കെ.കെ. ഗോപിനാഥനാണ് വൈസ് പ്രസിഡന്റ്.

സി.ഐ. അശോകൻ, പി.കെ. ജോയ്, തോമസ് ജെ. ചെമ്പുക്കാവ്, പി.പി. തോമസ്, പി.ജി. പ്രകാശൻ, സി.എം. രാജേന്ദ്രൻ, പി.എം. വിജയൻ, ഭഗീരഥി വിജയൻ, ശാന്ത അപ്പു, സി.ആർ. റോസിലി, പി.എം തങ്കം എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.

സഹകരണ സംഘത്തിന്റെ വിദ്യാഭ്യാസ അവാർഡ് മുൻ മേയർ അജിത ജയരാജൻ വിതരണം ചെയ്തു. സംഘം പ്രസിഡണ്ട് എം രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.കെ. ഗോപിനാഥൻ, സി.ആർ.റോസിലി,സെക്രട്ടറി ടി.ആർ.സുനിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.