ഡോ.വര്‍ഗീസ്‌കുര്യന്‍ അവാര്‍ഡ് മാനന്തവാടി ക്ഷീരസംഘത്തിന്

moonamvazhi

സംസ്ഥാനത്തെ മികച്ച ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിനുള്ള ഡോ. വര്‍ഗീസ്‌കുര്യന്‍ അവാര്‍ഡിന് മാനന്തവാടി ക്ഷീരസംഘം അര്‍ഹമായി. ഒരു ലക്ഷംരൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് സംസ്ഥാന ക്ഷീരസംഗമ വേദിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും.

പ്രവര്‍ത്തനമികവിനുള്ള അംഗീകാരമായി ഈ വര്‍ഷം ഇന്ത്യയിലെ ഏറ്റവും മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാല്‍ രത്‌ന ദേശീയ അവാര്‍ഡും മാനന്തവാടി ക്ഷീരസംഘം നേടിയിരുന്നു. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുമെന്നും മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി.ടി. ബിജു പറഞ്ഞു. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡും ഈ വര്‍ഷം സംഘത്തിനായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!