ചേര്‍പ്പ് സഹകരണ സംഘത്തിന്റെ പ്രധാന ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

ചേര്‍പ്പ് – വല്ലച്ചിറ സഹകരണ സംഘത്തിന്റെ പ്രധാന ഓഫീസ് കെട്ടിടം ഊരകത്ത് പ്രവര്‍ത്തനം തുടങ്ങി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാധാരണക്കാരുടെ ആശ്രയമായ സഹകരണ മേഖലയെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തകര്‍ക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. സംഘം പ്രസിഡണ്ട് സി മുരാരി അധ്യക്ഷത വഹിച്ചു. ജില്ലാ ബാങ്ക് മുന്‍ പ്രസിഡണ്ട് എം.കെ. അബ്ദുല്‍സലാം,
സുജിഷ കള്ളിയത്ത്, എന്‍. മനോജ്, സി.എന്‍. ഗോവിന്ദന്‍കുട്ടി, പി.കെ. ലോഹിതാക്ഷന്‍, സി.ആര്‍. മദന മോഹനന്‍, ഉണ്ണികൃഷ്ണന്‍. എം.ജെ. വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News