കോഴിക്കോട് മാവൂർ സർവീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

[email protected]

മാവൂർ സർവീസ് സഹകരണ ബാങ്ക്, മാവൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പി.ടി.എ റഹീം എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്യാഷ് അവാർഡ് പഞ്ചായത്ത് പ്രസിഡന്റ് സി.മുനീറത്ത് സമ്മാനിച്ചു. കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ഷീജ ഉപഹാരങ്ങൾ നൽകി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി, മാവൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിതബായ് , ബാങ്ക് സെക്രട്ടറി പി.ഗീത തുടങ്ങി നിരവധി സഹകാരികളും ജനപ്രതിനിധികളും വിദ്യാർഥികളും രക്ഷിതാക്കളും ബാങ്ക് ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News